Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dileep B

വാ​ട​ക​വീ​ട്ടി​ൽ നി​ന്നും സ്വ​പ്ന​ഭ​വ​ന​ത്തി​ലേ​യ്ക്ക്, കൊ​ച്ചി​ൻ ഹ​നീ​ഫ​യ്ക്ക് വീ​ടാ​യി ത​ണ​ലാ​യ​ത് ദി​ലീ​പ്

മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​ന​ട​ൻ കൊ​ച്ചി​ൻ ഹ​നീ​ഫ​യു​ടെ കു​ടും​ബം പു​തി​യ വീ​ട്ടി​ലേ​യ്ക്ക് താ​മ​സം മാ​റി. 16 വ​ർ​ഷ​ത്തെ വാ​ട​ക​വീ​ട്ടി​ലെ താ​മ​സ​ത്തി​ന് ശേ​ഷ​മാ​ണ് താ​ര​ത്തി​ന്‍റെ ഭാ​ര്യ​യും ഇ​ര​ട്ട​ക​ളാ​യ ര​ണ്ട് പെ​ൺ​മ​ക്ക​ളും വെ​ണ്ണ​ല​യി​ലെ വീ​ട്ടി​ലേ​യ്ക്ക് താ​മ​സം മാ​റി​യ​ത്.

കൊ​ച്ചി വെ​ണ്ണ​ല അം​ബേ​ദ്ക​ർ റോ​ഡി​ലാ​ണ് ‘കൊ​ച്ചി​ൻ ഹ​നീ​ഫാ​സ് എ​ബി മ​ൻ​സി​ൽ’ എ​ന്ന പേ​രി​ലു​ള്ള വീ​ട് പ​ണി ക​ഴി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പി​താ​വ് എ​ബി മു​ഹ​മ്മ​ദി​ന്‍റെ പേ​രി​ലാ​ക​ണം ത​ന്‍റെ വീ​ടെ​ന്ന​ത് കൊ​ച്ചി​ൻ ഹ​നീ​ഫ​യു​ടെ എ​ക്കാ​ല​ത്തെ​യും വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു.

അ​ഞ്ച് ബെ​ഡ്റൂം ഉ​ൾ​പ്പ​ടെ​യു​ള്ള വീ​ട്ടി​ൽ ഹ​നീ​ഫ​യു​ടെ ഭാ​ര്യ ഫാ​സി​ല​യ്ക്കും മ​ക്ക​ളാ​യ സ​ഫ​യ്ക്കും മ​ർ​വ​യ്ക്കും ക​ഴി​യാം. വീ​ടി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങി​ൽ ന​ട​ൻ ദി​ലീ​പും ഹ​രീ​ശ്രീ അ​ശോ​ക​നു​മ​ട​ക്ക​മു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു.

മ​ക്ക​ളാ​യ സ​ഫ​യും മ​ർ​വ​യും ചേ​ർ​ന്നാ​ണ് ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്.

ത​ല​ശേ​രി​ക്കാ​രി​യാ​യ ഫാ​സീ​ല ഹ​നീ​ഫ​യു​ടെ മ​ര​ണ​ശേ​ഷം ബ​ന്ധു​ക്ക​ൾ നി​ർ​ബ​ന്ധി​ച്ചി​ട്ടും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. പേ​രി​ന് മു​മ്പ് നാ​ടി​നെ ചേ​ർ​ത്തു​വ​ച്ച വ​ലി​യ ക​ലാ​കാ​ര​ന്‍റെ ഓ​ർ​മ​ക​ൾ ഈ ​മ​ണ്ണി​ൽ ത​ന്നെ ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​ഗ്ര​ഹ​മാ​യി​രു​ന്നു ഫാ​സി​ല​യ്ക്ക്. 16 കൊ​ല്ലം ക​ട​വ​ന്ത​റ​യി​ലെ വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ച്ച കു​ടും​ബം ഒ​ടു​വി​ൽ കൊ​ച്ചി​ൻ  ഹ​നീ​ഫു​യു​ടെ ആ​ഗ്ര​ഹ​പ്ര​കാ​രം കൊ​ച്ചി​യി​ൽ ത​ന്നെ വീ​ട് നി​ർ​മ്മി​ക്കു​ക​യാ​യി​രു​ന്നു.

ഹ​നീ​ഫ​യു​ടെ കു​ടും​ബ​ത്തി​ന് അ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ താ​ങ്ങാ​യി എ​ത്തി​യ​ത് ന​ട​ൻ ദി​ലീ​പാ​യി​രു​ന്നു. സ​ഹാ​യ​ത്തി​നാ​യി ആ​ർ​ക്കു​മു​ന്നി​ലും കൈ​നീ​ട്ടാ​ത്ത കൊ​ച്ചി​ൻ ഹ​നീ​ഫ​യു​ടെ സ്വ​ഭാ​വം അ​റി​യാ​മാ​യി​രു​ന്ന ദി​ലീ​പ് കു​ടും​ബ​ത്തി​ന് സ്ഥി​ര​വ​രു​മാ​നം ല​ഭി​ക്കു​ന്നു​ണ്ട് എ​ന്ന് ഉ​റ​പ്പാ​ക്കി​യി​രു​ന്നു. ഹ​നീ​ഫ​യു​ടെ ഇ​ന്നോ​വ കാ​ർ ത​ന്‍റെ സി​നി​മ സെ​റ്റു​ക​ളി​ൽ ഓ​ടാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ദി​ലീ​പ് പ​റ​ഞ്ഞു.

ഇ​തി​ലൂ​ടെ ദി​ലീ​പ് ക​രു​തി​യ​ത് ഹ​നീ​ഫ​യു​ടെ കു​ടും​ബ​ത്തി​ന് ഒ​രു സ്ഥി​ര വ​രു​മാ​നം ല​ഭി​ക്കു​ക എ​ന്ന​താ​യി​രു​ന്നു.

Latest News

Corehub Up